ഏറെ ദിവസത്തെ അനിശ്ചിതത്വത്തിനും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് യതാര്‍ത്ഥ ഭാഗ്യവാന്‍ അപ്രതീക്ഷിതമായി ഇന്ന് ബാങ്കില്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെയെടുത്ത ടിക്കറ്റില്‍ നിന്ന് ലഭിച്ച 5000 രൂപ ഉപയോഗിച്ചാണ് താന്‍ ഓണം ബമ്പര്‍ ടിക്കറ്റ് എടുത്തത് എന്ന് ജയപാലന്‍ പറഞ്ഞു.
മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നും വിറ്റ TE 645465 എന്ന ടിക്കറ്റ് നമ്പരിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനര്‍ഹമായ ടിക്കറ്റുമായി ആരും വില്‍പ്പന നടത്തിയ കടയെ സമീപിച്ചിട്ടില്ലെന്നാണ് വിവരം.